Loading ...

Home National

ഡല്‍ഹിയില്‍ 7000 അര്‍ധസൈനികരെ വിന്യസിച്ചു; 36 മണിക്കൂറിനിടെ സംഘര്‍ഷങ്ങളില്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്​ ആഭ്യന്തരമന്ത്രാലയം. 100 പേരടങ്ങിയ 70 കമ്പനി അര്‍ധസൈനികരെയാണ്​ പ്രശ്​നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്​. ഡല്‍ഹി പൊലീസി​ന്റെ  നിയന്ത്രണത്തിലാണ്​ സുരക്ഷാ വിന്യാസമെന്നും നിലവില്‍ സ്ഥിതി ശാന്തമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ആകെയുള്ള 203 പൊലീസ് സ്‌റ്റേഷനുകളില്‍ 12 സ്‌റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്.
കഴിഞ്ഞ 36 മണിക്കൂറിനിടെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുവരെ 48 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംശയിക്കപ്പെടുന്ന 514 പേരെ കസ്​ററഡിയിലെടുത്ത്​ ചോദ്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്കി​​െന്‍റയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത്​ à´·à´¾ സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചോ അദ്ദേഹത്തി​​ന്റെ ഇടപെടലിനെ കുറിച്ചോ ആഭ്യന്തര മന്ത്രാലയത്തി​​െന്‍റ പ്രസ്താവനയില്‍ പരാമര്‍ശമുണ്ടായില്ല. വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകള്‍ വിശ്വസിക്കരുത്. സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍  ശ്രമം നടത്തുന്ന ഗ്രൂപ്പുകളുടെ കെണിയില്‍ വീഴരുതെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്​താവനയില്‍ പറയുന്നു. എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമാധാന സമിതികള്‍ രൂപീകരിച്ച്‌ വരുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിന്​ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​. സമാധാന സമിതികള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ ആളുകളെ നേരിട്ട്​ കണ്ട്​ സംവദിക്കും. കാലപത്തില്‍ തകര്‍ന്ന റോഡുകളും തെരുവുകളും മറ്റ്​ പൊതുസ്ഥാപനങ്ങളും കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളും അന്വേഷിക്കുന്നതിന്​ ക്രൈംബ്രാഞ്ച്​ രണ്ട്​ പ്രത്യേക സംഘങ്ങ​ളെ നിയോഗിച്ചിട്ടുണ്ട്​.



Related News