Loading ...

Home cinema

60 രാജ്യങ്ങളില്‍ നിന്ന് 225 ചിത്രങ്ങള്‍; അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രമേള മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിനിമാ താരങ്ങളായ യഷ്, ജയപ്രദ, നിര്‍മ്മാതാവ് ബോണി കപൂര്‍, പിന്നണി ഗായകന്‍ സോനു നിഗം എന്നിവര്‍ പങ്കെടുത്തു. രാജാജി നഗറിലുളള ഓറിയോണ്‍ മാളിലെ പിവിആര്‍ സിനിമാസ്, നവരംഗ് തിയേറ്റര്‍ ,ബനശങ്കരിയിലെ സുചിത്ര ഫിലീം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ രാജ്കുമാര്‍ ഭവന്‍, എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. മാര്‍ച്ച്‌ നാലു വരെ നടക്കുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 225 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് , സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി, ജെ ഗീതയുടെ റണ്‍ കല്യാണി, സന്തോഷ് മണ്ടൂരിന്റെ പനി എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രങ്ങള്‍. ഏഷ്യന്‍, ഇന്ത്യന്‍,കന്നഡ പോപ്പുലര്‍, കന്നഡ തുടങ്ങി നാലു മത്സര വിഭാഗങ്ങളാണുള്ളത്. കണ്‍ട്രിഫോക്കസ് ,റെട്രോസ്‌പെക്ടീവ് ,നെറ്റ് പാക് വിഭാഗങ്ങളിലും പ്രദര്‍ശനമുണ്ടാവും.

Related News