Loading ...

Home sports

സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ വീണ്ടും വാര്‍ണര്‍

ഹൈദരാബാദ്: ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസനു പകരം പുതിയ സീസണില്‍ ഡേവിഡ് വാര്‍ണറായിരിക്കും ക്യാപ്റ്റനെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രഖ്യാപിച്ചു.2016-ല്‍ സണ്‍റൈസേഴ്‌സിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് ലഭിച്ചതോടെ 2018 സീസണില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ വാര്‍ണര്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും കെയ്ന്‍ വില്യംസനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താനായിരുന്നു ഹൈദരാബാദ് ടീമിന്റെ തീരുമാനം. ഭുവനേശ്വര്‍ കുമാറായിരുന്നു വൈസ് ക്യാപ്റ്റന്‍. ആ സീസണില്‍ മിന്നുന്ന പ്രകടനവുമായി ടീം ഫൈനലില്‍ എത്തിയിരുന്നു.


Related News