Loading ...

Home National

ഇന്ത്യന്‍ റെയില്‍‌വേയുടെ പഴയ ട്രെയിന്‍ കോച്ചുകള്‍ ഇനി റെസ്റ്റോറന്റുകള്‍

ഇന്ത്യന്‍ റെയില്‍‌വേയുടെ ഈസ്റ്റേണ്‍ റെയില്‍‌വേ സോണിലുള്ള അസന്‍‌സോള്‍‌ റെയില്‍‌വേ സ്റ്റേഷനില്‍ പഴയ രണ്ട് ട്രെയിന്‍ കോച്ചുകളെ റെസ്റ്റോറന്റാക്കി മാറ്റി. റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്' എന്ന് വിളിക്കുന്ന ഈ സംരംഭം റെയില്‍‌വേ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. പഴയ രണ്ട് മെമു കോച്ചുകള്‍ ഉപയോഗിച്ചാണ് ചക്രങ്ങളുള്ള ഈ റെസ്റ്റോറന്റ് വികസിപ്പിച്ചതെന്ന് ഈസ്റ്റേണ്‍ റെയില്‍‌വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെസ്റ്റോറന്റ്അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ സംരംഭത്തില്‍ നിന്ന് ഏകദേശം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോച്ചുകളിലൊന്ന് ചായ, ലഘുഭക്ഷണ ഔട്ട്‌ലെറ്റായി പ്രവര്‍ത്തിക്കും. മറ്റൊന്ന് 42 സീറ്റുകളുള്ള ഒരു മുഴുവന്‍ സമയ റെസ്റ്റോറന്റായിരിക്കും. റെയില്‍വേ ഉപയോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഇവിടെ നിന്ന് ലഭിക്കും.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയാണ് പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ചെയ്തത്. രണ്ട് പുതിയ എയര്‍ കണ്ടീഷന്‍ഡ് റിട്ടയറിംഗ് റൂമുകളും ഇലക്‌ട്രോണിക് റിസര്‍വേഷന്‍ ചാര്‍ട്ട് ഡിസ്പ്ലേ സിസ്റ്റവും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു സമയത്ത് 40 ഓളം പേര്‍ക്ക് കോച്ചിനുള്ളില്‍ ഇരിക്കാനും ലഘുഭക്ഷണം കഴിക്കാനും കഴിയും. കോച്ചിന്റെ ചുമരില്‍ ചില പെയിന്റിംഗുകള്‍ ഉള്‍പ്പെടുത്തി കോച്ചിന്റെ ഇന്റീരിയര്‍ മനോഹരമാക്കാന്‍ റെയില്‍വേ പ്രത്യേക ശ്രമം നടത്തിയിട്ടുണ്ട്. ടൈപ്പ് റൈറ്റര്‍ പോലുള്ള ചില പഴയ ഉപകരണങ്ങളും ദാനാപൂര്‍ റെയില്‍‌വേ സ്റ്റേഷന്റെ പഴയ ഫോട്ടോയും റെസ്റ്റോറന്റില്‍ സ്ഥാപിച്ചിട്ടുണ്ട്.


Related News