Loading ...

Home National

ഡല്‍ഹി ആശങ്കകൾ അവസാനിക്കുന്നില്ല,മരിച്ചവരുടെ എണ്ണം 34 ആയി; ദു:ഖകരമെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ രണ്ടും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ദുഃഖം രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.

അക്രമത്തില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അരുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.അതേ സമയം ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അനിയന്ത്രിതമാണെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.



Related News