Loading ...

Home Education

ശൗ​ചാ​ല​യ​ങ്ങ​ളി​ല്ലാ​തെ 34,394 ഒ​ഡീ​ഷ സ്കൂ​ളു​ക​ള്‍; 90 സ്കൂ​ളു​ക​ളി​ല്‍ ബോ​ര്‍​ഡു​ക​ളും

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ 90 സ്കൂ​ളു​ക​ളി​ല്‍ ബ്ളാ​ക് ബോ​ര്‍​ഡു​ക​ളി​ല്ല, 34,394 സ്കൂ​ളു​ക​ളി​ല്‍ ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല, നി​ര​വ​ധി സ്കൂ​ളു​ക​ളി​ല്‍ ശു​ദ്ധ​ജ​ല സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച്‌ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്. 35,769 സ്കൂ​ളു​ക​ളി​ല്‍ വൈ​ദ്യു​തി​യി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​മീ​ര്‍ ര​ഞ്ജ​ന്‍ ഡാ​ഷ് ഒ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. 37,645 സ്കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കു ക​ളി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ളി​ല്ല. 2451 സ്കൂ​ളു​ക​ളി​ല്‍ ലൈ​ബ്ര​റി​ക​ളി​ല്ല. 16,368 സ്കൂ​ളു​ക​ള്‍​ക്ക് അ​തി​ര്‍​ത്തി​വേ​ലി​ക​ളി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഒ​ഡീ​ഷ​യി​ലെ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ല്‍ ഓ​രോ വ​ര്‍​ഷ​വും 5.42 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​പ്പ​ര്‍ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ല്‍ 6.93 ശ​ത​മാ​ന​വും സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ 5.41 ശ​ത​മാ​ന​വും കു​ട്ടി​ക​ള്‍ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related News