Loading ...

Home Education

കുട്ടികളുടെ വ്യക്തിഗത അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്

റാന്നി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ കുട്ടിയുടെയും വ്യക്തിഗത അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ അടുത്ത വര്‍ഷം തയ്യാറാക്കുമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. വടശ്ശേരിക്കര ടി.ടി.ടി.എം.വി.എച്ച്‌.എസ്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അക്കാദമിക നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നേ മുഴുവന്‍ സ്‌കൂളിലും എല്ലാ ക്ലാസ്‌മുറികളിലും ലൈബ്രറിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഓരോ കുട്ടിയുടെയും വ്യക്തിഗത അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ വരുന്നതോടെ ഉണ്ടാകുന്ന വൈവിധ്യം ചിന്തിക്കുന്നതിനും അപ്പുറമാണ്. ഓരോ കുട്ടിയെയും മനസ്സിലാക്കി അവന്റെ വളര്‍ച്ചക്ക് സഹായകമാവുന്നതരത്തിലാവണം ഇത് തയ്യാറാക്കേണ്ടത്. മാര്‍ച്ചോടെ സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക് ആവും. ഇതിന് മാത്രമായി 790 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിന്റെ 60 ശതമാനം എയ്ഡഡ് സ്‌കൂളുകളിലാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി .

Related News