Loading ...

Home Australia/NZ

കൊറോണ വൈറസ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രധാനമന്ത്രി

കാൻബറ: കാട്ടുതീയെക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും കൊറോണ വൈറസ് ബാധ മൂലം ഓസ്‌ട്രേലിയയിൽ ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസോൺ മുന്നറിയിപ്പ് നൽകി. ടൂറിസത്തെയും വിദ്യാഭ്യാസത്തെയും മാത്രമല്ല കൂടുതൽ മേഖലകളെയും കൊറോണ വൈറസ് ബാധ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുള്ള ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വൈറസ് ബാധിച്ചിരുന്ന 15 പേർ സുഖം പ്രാപിച്ചതായും എന്നാൽ ഡയമണ്ട് പ്രിൻസസ് കപിലിൽ നിന്നും തിരിച്ചെത്തിയ ഏഴ് പേർക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഇപ്പോഴുമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മെയ് മാസത്തിൽ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ഇത്തരമൊരു ആരോഗ്യ പ്രതിസന്ധി ആരും പ്രതീക്ഷിക്കുന്നില്ലെന്നും അതിനാൽ എത്രത്തോളം രൂക്ഷമാകും ഇതിന്റെ  അനന്തര ഫലമെന്നു ഇപ്പോൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തിന് ഏൽക്കുന്ന ആഘാതം എത്ര വലുതായിരിക്കും എന്ന കാര്യം ഇനിയും പൂർണമായി വിലയിരുത്തിയിട്ടില്ലെന്നു ട്രഷറർ ജോസ് അറിയിച്ചു.


Related News