Loading ...

Home sports

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പരിക്ക് മൂലം ഏറെ കാലം ടീമിന് പുറത്തായിരുന്ന ജെ റിച്ചാര്‍ഡ്സണ്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 ടീമിലും റിച്ചാര്‍ഡ്സണ്‍ ഇടം നേടിയിരുന്നു. ഏകദിന പരമ്ബരക്ക് ആദ്യം പ്രഖ്യാപിച്ച ടീമില്‍ റിച്ചാര്‍ഡ്സണ് ഇടം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താരത്തോട് ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരാന്‍ ടീം മാനേജ്‌മന്റ് ആവശ്യപ്പെടുകയായിരുന്നു. ബിഗ്ബാഷില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് ഇടം നേടിക്കൊടുത്തത്. ബിഗ്ബാഷില്‍ 14 മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകള്‍ റിച്ചാര്‍ഡ്സണ്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്ഥാനെതിരെ കളിക്കുമ്ബോഴാണ് റിച്ചാര്‍ഡ്സണ് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലും റിച്ചാര്‍ഡ്സണ് ഇടം നേടാനായിരുന്നില്ല. അതെ സമയം ദക്ഷിണാഫ്രിക്കന്‍ പരമ്ബരക്ക് ശേഷം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്ബരയില്‍ റിച്ചാര്‍ഡ്സണ് അവസരം ലഭിച്ചിട്ടില്ല.

Related News