Loading ...

Home USA

ബര്‍ണി സാന്‍റേഴ്സ് ജൈത്രയാത്ര തുടരുന്നു. നെവാഡയിലും ബെര്‍ണി തന്നെ

നെവാഡ: ഫെബ്രുവരി ആദ്യം നടന്ന ന്യുഹാംഷെയര്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ ഒന്നാം സ്ഥാനത്തെത്തുകയും അയോവ കോക്കസില്‍ നേരിയ വ്യത്യാസത്തിന് ഇന്ത്യാന സൗത്ത് ബെന്‍റ് മുന്‍ മേയര്‍ പിറ്റ്ബട്ടിംഗിനോട് പരാജയപ്പെടുകയും ചെയ്ത വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍റേഴ്സ് (78) ശനിയാഴ്ച നടന്ന നെവാഡ കോക്കസില്‍ വന്‍ വിജയം നേടി ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിന് പിടിമുറുക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വളരെ പിന്നിലായിരുന്ന മുന്‍ വൈസ് പ്രസിഡന്‍റ് ജൊ ബൈഡന്‍ നെവാഡയില്‍ ബെര്‍ണി സാന്റേഴ്സിന്റെ തൊട്ടുപിറകില്‍ സ്ഥാനം നേടി. നെവാഡയില്‍ ബെര്‍ണിയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. ലാറ്റിനൊ 30 ശതമാനം, ബ്ലാക്ക് 10 ശതമാനം ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി എന്നിവരുടെ ഭൂരിപക്ഷ പിന്തുണ ബര്‍ണിക്ക് ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. രാത്രി വൈകിയും മുഴുവന്‍ റിസല്‍ട്ടും പുറത്തുവന്നിട്ടില്ലെങ്കിലും ബെര്‍ണിയുടെ വന്‍ ലീഡ് മറികടക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. നെവാഡ തെരഞ്ഞെടുപ്പില്‍ മില്യനയര്‍ ബ്ലുംബെര്‍ഗിന്‍റെ പേര് വോട്ടര്‍ പട്ടികയിലില്ലായിരുന്നു. നെവാഡയില്‍ വന്‍ വിജയം നേടുന്നതിന് സഹായിച്ച എല്ലാവരോടും ബെര്‍ണി സാന്‍റേഴ്സ് നന്ദി പറഞ്ഞു. ട്രംപിനെ നേരിടാന്‍ ബെര്‍ണി സാന്‍റേഴ്സ്തന്നെയായിരിക്കാം ഡമോക്രാറ്റിക് സ്ഥാനാര്‍ഥി എന്ന് മിക്കവാറും ഉറപ്പായിട്ടുണ്ട്.

Related News