Loading ...

Home International

കൊറോണ പേടിയില്‍ ഇറാന്‍, ആരോഗ്യവകുപ്പ് സഹമന്ത്രിയുടെ പരിശോധന ഫലം പോസിറ്റീവ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ടെഹ്റാന്‍: ഇറാന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഫലം പോസറ്റീവായത്. ഇസ്ലാമിക്ക് റിപ്പബ്ളിക്കായ ഇറാനില്‍ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ടെഹ്റാനില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഇടയ്ക്കിടെ ചുമച്ച്‌ അവശനായാണ് സര്‍ക്കാര്‍ പ്രതിനിധിയായ അലി റാബ്ബിയോടൊപ്പം ഇറാന്‍ സഹആരോഗ്യമന്ത്രി ഹാരിര്‍ച്ചി എത്തിയത്. പത്രസമ്മേളനത്തില്‍ ക്വാമിലെ ഷൈറ്റ് ഷൈറൈന്‍ നഗരത്തില്‍ 50 പേര്‍ കൊറോണ വൈറസ് ബാധകാരണം മരിച്ചെന്ന ഒരു നിയമജ്ഞന്റെ വാദത്തെ എതി‌ര്‍ക്കുകയും വാദം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും ഹാരിര്‍ച്ചി പറയുകയും ചെയ്തിരുന്നു. ഇറാനിലെ ദേശീയ മാദ്ധ്യമത്തില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ വൈറസ് ബാധകാരണം ആശുപത്രിയില്‍ പ്രവേശിച്ച ഹാരിര്‍ച്ചി ധീരവും നിശ്ചയധാര്‍ഠ്യത്തോടെയുമാണ് പെരുമാറിയത്. " ഞാനും കൊറോണ വൈറസ് ബാധയുടെ പിടിയിലാണ്. കഴിഞ്ഞ രാത്രിമുതല്‍ എനിക്ക് പനി പിടിപെട്ടു, പരിശോധനയില്‍ ഫലം പോസറ്റീവാണ്. സുരക്ഷിതമായ സ്ഥലത്ത് മുന്‍കരുതലുകളോടെ ഞാന്‍ ചികിത്സയിലാണ്. അന്തിമ പരിശോധനയുടെ ഫലത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്" സ്വയം എടുത്ത വീഡിയോയില്‍ ഹാരിര്‍ച്ചിയുടെ വാക്കുകള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്‍ കൊറോണ വൈസിനെ പരാജയപ്പെടുത്തുമെന്നും എന്നാല്‍ അതുവരെ ഇറാന്‍ ജനതയോട് ജാഗ്രതപുലര്‍ത്താനും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഹാരിര്‍ച്ചിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത റാബ്ബി ഇറാന്‍ വ്യാവസായിക മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടുമൊപ്പം ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഇറാനില്‍ ചൊവ്വാഴ്ച മൂന്നുപേര്‍ മരിച്ചതായും 34 പേര്‍ക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഇറാനില്‍ 15 മരണവും 95 വൈവസ് ബാധിതരുമാണുള്ളത്. ഇറാനില്‍ ക്വാമിലാണ് കുടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ക്വാമില്‍ നിന്നും 16, ടെഹ്റാനില്‍ നിന്ന് ഒന്‍പതും അല്‍ബ്രോസിലും ഗിലാനിലും മസാന്‍ടറനിലും രണ്ട് വീതവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇറാന്‍ മന്ത്രിസഭയുടെ വക്താവായ കിയാനൗഷ് ജഹാന്‍പൗര്‍ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ച നഗരങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറല്ലെന്നും അത് പ്രാകൃതരീതിയാണെന്നും ഇറാന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ സൈദ് നമാക്കി വ്യക്തമാക്കി. ഇറാന്‍ ജനത തിരിച്ചറിവുള്ളവരാണെന്നും അതിനാല്‍ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ അവരെടുക്കുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

Related News