Loading ...

Home Europe

നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും വാട്സാപ് ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ട് യൂറോപ്യന്‍ കമ്മീഷന്‍

200 കോടി ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാറ്റ് ആപ്ലിക്കേഷനാണ് വാട്സാപ്. പക്ഷേ, ഇത് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്ര സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതോടെ യൂറോപ്യന്‍ കമ്മീഷന്‍ തങ്ങളുടെ ഉദ്യോഗസ്ഥരോട് ഫെയ്സ്ബുക്, വാട്സാപ്, ഐമെസേജ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി സിഗ്നലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മികച്ച സുരക്ഷാ രീതികളും എന്‍‌ക്രിപ്ഷന്റെ ഉയര്‍ന്ന മാനദണ്ഡങ്ങളും ഉള്ള സിഗ്നല്‍ കൂടുതല്‍ സുരക്ഷിതമായ ആപ്ലിക്കേഷനാണെന്ന് വിശ്വസിക്കപ്പെടുന്നു.ഇത് സംബന്ധിച്ച്‌ ഇസി ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കി 2013 ല്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് സിഗ്നല്‍. ഇത് എന്‍‌എസ്‌എ വിസില്‍-ബ്ലോവര്‍ എഡ്വേര്‍ഡ് സ്നോഡന്‍ പോലും അംഗീകരിക്കപ്പെട്ടതാണ്. പിന്നീട് വാട്സാപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റനില്‍ നിന്ന് സിഗ്നലിന് സാമ്ബത്തിക പിന്തുണയും ലഭിച്ചു. ആക്ടണ്‍ 2017 ല്‍ ഫെയ്സ്ബുക് ഉപേക്ഷിച്ചതിന് ശേഷം തന്റെ ചാറ്റ് ആപ് സ്വന്തമാക്കി. വാസ്തവത്തില്‍ വാട്സാപ് ഉപേക്ഷിച്ചതിന് ശേഷം ഫെയ്‌സ്ബുക് ഉപയോഗിക്കുന്ന ഡേറ്റാ സുരക്ഷാ നടപടികളെക്കുറിച്ച്‌ ആക്റ്റണ്‍ വാചാലനായിരുന്നു, ആളുകള്‍ ഫെയ്സ്ബുക് ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യണമെന്നും സന്ദേശമയയ്‌ക്കുന്നതിന് സിഗ്നല്‍ ഉപയോഗിക്കണമെന്നും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

Related News