Loading ...

Home cinema

കുഞ്ഞാലി വരും: മരക്കാറിന്റെ പുതിയ ടീസര്‍ എത്തി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മരക്കാറിന്റെ പുതിയ ടീസറെത്തി. 'കുഞ്ഞാലി വരുമെന്ന് എനിക്കേ പറയാനാകൂ' എന്ന ആന്റണി പെരുമ്ബാവൂര്‍ അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ഡയലോഗ് ഉള്‍പ്പെടുന്ന ടീസറാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച്‌ 26 നാണ് തിയറ്ററുകളിലെത്തുക. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്ബതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. അഞ്ചു ഭാഷകളില്‍ ആയി അമ്ബതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്‌ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്ബന്‍ സിനിമകള്‍ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിങ്സ്‌മെന്‍, ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്‌ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഉദാഹരണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍, ഡോക്‌ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related News