Loading ...

Home Gulf

ഇക്മ പത്താം വാർഷികം ആഘോഷിച്ചു.

ഇസ്സാം  കബ്ബാനി മലയാളി അസോസിയേഷൻ ഇക്മ പത്താമുദയം എന്ന പേരിൽ പത്താം വാർഷികം ആഘോഷിച്ചു. ഫൈസലിയ ബുഷ്റ  റിസോർട്ടിൽ അരങ്ങേറിയ ആഘോഷപരിപാടികളിൽ നൂറുകണക്കിന് കുടുംബങ്ങൾ ഒത്തുചേർന്നു, ഇക്മ യുടെ അംഗങ്ങൾക്കായി രാവിലെ മുതൽ ആരംഭിച്ച  വ്യത്യസ്തമായ കലാ, കായിക മത്സരങ്ങളും, ഉച്ചയ്ക്കുശേഷം    ദമാം പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻപാട്ടുകൾ, അംജത് മലപ്പുറം നയിച്ച ഗാനമേളയും,  ഇക്മയുടെ കുടുംബാംഗങ്ങളും,  കിഴക്കൻ പ്രവിശ്യയിലെ നിരവധി കലാകാരൻമാരുംകലാകാരികളും അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി.പുതുമനിറഞ്ഞ ഒപ്പനയും, കുട്ടികളുടെ ഡാൻസും.  ദേശഭക്തി നിറഞ്ഞ കേരളീയവും, വർത്തമാനകാല ചരിത്രങ്ങൾ പറഞ്ഞ നീതി എന്ന നാടകവും, ഏറെ ശ്രദ്ധേയമായി. പത്താം വാർഷികത്തിന്റെ  ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകരായ നാസ് വക്കം മഞ്ജു മണിക്കുട്ടൻ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ശ്രീ വർക്കി സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ  ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. നോർക്ക ലീഗൽ സെൽ അംഗങ്ങളായ അഡ്വക്കറ്റ് നജ്മുദ്ദീൻ, അഡ്വക്കേറ്റ് വിൽസൺ എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂടാതെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളായ  ഷാജി മതിലകം, (നവയുഗം ) à´‡ à´Žà´‚ കെബീർ,(നവോദയ ) ഷംസു കൊല്ലം (à´“ .ഐ സി. സി. ) ആലിക്കുട്ടി ഒളവട്ടൂർ ( കെഎംസിസി) സലിം ചാത്തന്നൂർ. (പൈതൃകം ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇസാം കബ്ബാനിയിൽ 20 വർഷം സേവനം പൂർത്തീകരിച്ച് അംഗങ്ങളെ ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശ്രീ.രാജൻ  അവർകൾക്ക് യാത്രയയപ്പും നൽകി പ്രോഗ്രാം കൺവീനർ ആയ ശ്രീ. ബാലഗോപാലൻ 2020ലെ ഭാരവാഹികളെ പ്രഖ്യാപിച്ചു (ആന്റണി വര്ഗീസ് (പ്രസിഡന്റ്), അനിൽ പൊടിയൻ (വൈസ് പ്രസിഡൻ്റ്), അഭിലാഷ് നായർ (സെക്രട്ടറി), ഷാജി സുകുമാരൻ (ജോയിന്റ് സെക്രട്ടറി)  രാകേഷ് കുര്യാക്കോസ് (ട്രെഷറർ). കാരുണ്യ സേവന ത്തിന്റെ ഭാഗമായി 6 കുടുംബങ്ങൾക്കുള്ള സഹായങ്ങളും വേദിയിൽ വച്ച്  കൈമാറി. നൗഷാദ് തഴവ, ആന്റെണി തോമസ്, ഷൈനി റെക്സി, ജിഷ ജയരാജ് എന്നിവർ അവതാരകരായിരുന്നു.
റിപ്പോർട്ട്  സിനോഷ് ഡൊമിനിക്




Related News