Loading ...

Home sports

നോകൗട്ട് ആധിപത്യം തേടി ബാഴ്സ ഇന്ന് ഇറ്റലിയില്‍

ചാമ്പ്യന്‍സ് ലീഗ് നോകൗട്ട് മത്സരത്തില്‍ ആദ്യ പാദത്തില്‍ ബാഴ്സ ഇന്ന് നാപോളിക്ക് എതിരെ. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30 നാണ്‌ മത്സരം കിക്കോഫ്. കഴിഞ്ഞ 2 സീസണുകളിലും നോക്‌ഔട്ടില്‍ തിരിച്ചടി നേരിട്ട ബാഴ്സക്ക് ആ റെക്കോര്‍ഡ് തിരുത്തുക എന്നത് തന്നെയാകും ഇന്നത്തെ ലക്ഷ്യം. ആഭ്യന്തര ലീഗില്‍ തുടരുന്ന മോശം ഫോമില്‍ നിന്ന് ഇന്ന് നല്ലൊരു റിസള്‍ട്ട് നേടി അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നത് ആകും ഗട്ടൂസോയുടെ നാപോളിയുടെ ലക്ഷ്യം. മികച്ച താരങ്ങളുടെ അഭാവം തന്നെയാണ് ഇരു ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. പരിക്കേറ്റ സുവാരസ്, ദമ്ബലെ, ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവര്‍ക്ക് പുറമെ പുതിയ സൈനിങ് ബ്രൈത്വൈറ്റിനും ഇന്ന് കളിക്കാനാവില്ല. നപോളിയില്‍ ഡിഫന്‍ഡര്‍ കൗലിബാലി, ലസാനോ, യോരന്റെ എന്നിവരും കളിക്കില്ല. മെസ്സിയെ തടയുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കൗലിബാലി ഇല്ലാതെ നാപോളി എങ്ങനെ എത്തിച്ചേരും എന്നതും ഇന്നത്തെ മത്സരത്തെ ശ്രദ്ധാ കേന്ദ്രമാകുന്നുണ്ട്.

Related News