Loading ...

Home Business

എല്ലാ ജില്ലകളിലും ഇലക്‌ട്രിക് ചാര്‍ജിങ് പോയന്റുകള്‍, പുതിയ 200 സിഎന്‍ജി സ്റ്റേഷനുകള്‍, പദ്ധതിയുമായി ഐഒസി

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്‌ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേന്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടന്‍ തന്നെ ഇലക്‌ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രണ്ട് ഇലക്‌ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സാംസ്ഥാനത്തുള്ളത്. ഏപ്രില്‍ അവസാനത്തോടെ ഇത് 14 എണ്ണമാക്കും. സംസ്ഥനത്ത് നിലവില്‍ ആറ് സിഎന്‍ജി പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ 20 സിഎന്‍ജി പമ്ബുകള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം തൃഷൂര്‍ ജില്ലകളിലായിരിക്കും പുതുതായി സിഎന്‍ജി പമ്ബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക.രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സിഎന്‍ജി പമ്പുകളുടെ എണ്ണം 200ല്‍ എത്തിക്കാനാണ് ഐഒസി ലക്ഷ്യംവക്കുന്നത്. റിടെയില്‍ വിതരണ ശൃംഖലയ വ്യാപിപ്പിക്കുന്നതിനായി 500 കോടിയുടെ നിക്ഷേപം നടത്തും എന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.


Related News