Loading ...

Home USA

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍(101) അന്തരിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായ കാതറിന്‍ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ബഹിരാകാശത്തിന്റെ ഗണിതം കൈപ്പിടിയിലൊതുക്കി വിസ്മയ നേട്ടങ്ങള്‍ സാധ്യമാക്കിയത്. വംശീയവും സാമൂഹികവുമായ തടസങ്ങള്‍ തകര്‍ക്കുന്നതായിരുന്നു കാതറിന്റെ മികവിന്റെ പാരമ്പര്യമെന്ന് നാസ ട്വീറ്റ് ചെയ്തു. 1918 ഓഗസ്റ്റ് 26ന് വെസ്റ്റ് വെര്‍ജീനിയയിലെ വൈറ്റ് സള്‍ഫര്‍ സ്പ്രിങ്‌സില്‍ ജോയ്ലെറ്റ്, ജോഷ്വാ കോള്‍മാന്‍ ദമ്ബതികളുടെ നാലു മക്കളില്‍ ഇളയ കുട്ടിയായി ജനനം. ചെറുപ്പം മുതല്‍ കണക്കിനോടും സംഖ്യകളോടും കൂട്ടുകൂടിയും കളിച്ചും വളര്‍ന്ന കാതറിന്‍ ഗണിതത്തിലുള്ള അസാമാന്യ വൈഭവം തെളിയിച്ച മിടുക്കിയായിരുന്നു. വെസ്റ്റ് വെര്‍ജീനിയ സ്റ്റേറ്റ് കോളജില്‍ നിന്ന് 1937-ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് കറുത്തവരുടെ സ്‌കൂളില്‍ അധ്യാപികയായി ജീവിതം ആരംഭിച്ചു. 1953 ല്‍ നാകയുടെ (നാഷനല്‍ അഡ്വൈസറി കമ്മിറ്റി എയ്‌റോനോട്ടിക്‌സ്) ലാങ്ലി ലാബില്‍ എത്തിയതോടെ കാതറിന്റെ ജീവിതം പുതിയ വഴിത്തിരിവിലെത്തി


ലബോറട്ടറി മേധാവി ഡൊറോത്തി വോഗന്റെ കീഴില്‍ മനുഷ്യ കംപ്യൂട്ടറായി കാതറിന്‍ പ്രവര്‍ത്തിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഫ്‌ലൈറ്റ് റിസര്‍ച്ച്‌ ഡിവിഷനിലെ പ്രോജക്റ്റില്‍ കാതറീന് പ്രധാനപ്പെട്ട ഒരു ജോലി തന്നെ നല്‍കുകയും ചെയ്തു. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ ഫ്‌ലൈറ്റ് ടെസ്റ്റുകളുമായും വിമാനാപകടങ്ങളുമായും ബന്ധപ്പെട്ട സങ്കീര്‍ണമായ ഡേറ്റകള്‍ വിശകലനം ചെയ്യുന്ന തിരക്കിലായിരുന്നു കാതറിന്‍. 1961ല്‍ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായിരുന്ന അലന്‍ ഷെപ്പേര്‍ഡിന്റെ ടാജെക്റ്ററി നിര്‍ണയിക്കുന്നതില്‍ കാതറീന്‍ ജോണ്‍സണ്‍ പ്രധാന പങ്കുവഹിച്ചു.

Related News