Loading ...

Home cinema

മലയാള ചിത്രം മീസാനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മീസാന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജബ്ബാര്‍ ചെമ്മാട്, നിയാസ് മെക്കാസ്റിയല്‍, അഞ്ജലി നായര്‍, അഞ്ജന മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ശശി പരപ്പനങ്ങാടി ആണ്. കോട്ടയം നസീര്‍, മാമുക്കോയ, മനു രാജ്, നാരായണന്‍ കുട്ടി, അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍, മജീദ് കൊല്ലിയില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രദീപ് നായര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സാം വര്‍ഷേ മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാം വര്‍ഗ്ഗീസ് ചെറിയാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related News