Loading ...

Home sports

ലയണല്‍ മെസ്സിക്ക് ഗോളടിയില്‍ പുതിയ റെക്കോര്‍ഡ്

ലയണല്‍ മെസ്സി, ലോക ഫുട്ബോളിലെ ഒരു മികച്ച ഇതിഹാസതാരം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു മഹത്തായ പ്രതിഭ. ഒരു ഫുട്ബോളര്‍ തന്റെ കരിയറില്‍ നേടേണ്ട കാര്യങ്ങള്‍ എല്ലാം അദ്ദേഹം നേടിക്കഴിഞ്ഞിരിക്കുന്നു. ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഫുട്ബോളിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും. ഇപ്പോഴിതാ മറ്റൊരു ഫുട്‌ബോള്‍ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത ഒരു നേട്ടം ലയണല്‍ മെസ്സി സ്വന്തമാക്കി. ഗോളടിക്കുന്നതിലും ഗോളൊരുക്കുന്നതിലും ഒരുപടി മുന്നില്‍നില്‍ക്കുന്ന മെസ്സി ഇക്കാര്യത്തില്‍ 1000 തികച്ചു. പ്രൊഫഷണല്‍ ഫുട്‌ബോളിലും രാജ്യത്തിനുമായി മെസ്സി 1000 ഗോളുകളിലാണ് പങ്കാളിയായത്. കഴിഞ്ഞദിവസം സ്പാനിഷ് ലാ ലീഗയില്‍ ഐബറിനെതിരായ മത്സരത്തിലായിരുന്നു മെസ്സിയുടെ ഈ റെക്കോര്‍ഡ് നേട്ടം. ആകെ 696 ഗോളും 306 അസിസ്റ്റും നേടിയ മെസ്സി സീനിയര്‍ കരിയറില്‍ 1002 ഗോളുകളിലാണ് പങ്കാളിയായത്. അര്‍ജന്റീനയ്ക്കായി 138 കളികളില്‍നിന്നും 70 ഗോളും 45 അസിസ്റ്റും നടത്തി. ബാഴ്‌സലോണയ്ക്കായി 715 കളികളില്‍നിന്നും 626 ഗോളും 261 അസിസ്റ്റുമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്.

Related News