Loading ...

Home sports

100 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കി ന്യൂസിലാന്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ 100 ജയങ്ങള്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ടെസ്റ്റില്‍ തങ്ങളുടെ അരങ്ങേറ്റം നടത്തി 90 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ 100 ജയങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഏകപക്ഷീയമായി ജയിച്ചാണ് ന്യൂസിലാന്‍ഡ് നൂറാം ടെസ്റ്റ് വിജയം ആഘോഷിച്ചത്. പത്ത് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. 441 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതില്‍ നിന്നാണ് ന്യൂസിലാന്‍ഡ് 100 ജയങ്ങള്‍ സ്വന്തമാക്കിയത്. 199 മത്സരങ്ങളില്‍ നിന്ന് 100 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ടീമുകളില്‍ മുന്‍പില്‍. 432 മത്സരങ്ങള്‍ കളിച്ചതിന് ശേഷമാണ് ഇന്ത്യ 100 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെയും ഇന്ത്യയെയും ഓസ്ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളും ടെസ്റ്റില്‍ 100 ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഫെബ്രുവരി 29ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ വെച്ച്‌ നടക്കും.


Related News