Loading ...

Home Education

പരീക്ഷാകാലമാണ് കുട്ടികളുടെ ഭക്ഷണക്രമീകരണങ്ങള്‍ ഇങ്ങനെ

പരീക്ഷാകാലം കുട്ടികള്‍ വളരെയധികം പേടിക്കുന്ന നാളുകളാണ്. ഈ കാലയളവില്‍ പരീക്ഷയെ ഓര്‍ത്ത് കുട്ടികള്‍ സമ്മര്‍ദ്ദത്തിലാവുന്നതും അമിതമായി ടെന്‍ഷന്‍ അനുഭവിക്കുന്നതും സാധരണമാണ്. അതുകൊണ്ട് തന്നെ പരീക്ഷാകാലം കുട്ടികളുടെ ആരൊഗ്യത്തേയും ഈ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ഈ കാലയളവില്‍ പ്രത്യേകമായി തന്നെ കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. പ്രഭാത ഭക്ഷണം കുട്ടികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രഭാത ഭക്ഷണം തലച്ചോറിനുളള ഭക്ഷണമായതിനാല്‍ തന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ഒരു ദിവസത്തെ കുട്ടികളുടെ ഊര്‍ജസ്വലതയെ തന്നെ ബാധിക്കും. ഇത് അവരുടെ പഠനത്തെയും ബാധിക്കും. ഈ സമയങ്ങളില്‍ ഇടയില്‍ സ്‌നാക്‌സ് കഴിക്കുന്ന കുട്ടികളാണെങ്കില്‍ അവക്ക് പകരം പഴങ്ങള്‍ മുറിച്ചതോ, ഡ്രൈ ഫ്രൂട്ട്സോ, നട്ട്സോ ഒക്കെ നല്‍കുന്നതാണ് നല്ലത്. കൂടാതെ പ്രധാന ഭക്ഷണത്തില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച്‌ പച്ചക്കറികളും പഴങ്ങളും കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം.ഒരുപാട് എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ മാംസാഹാരം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കുട്ടിയെ ആലസ്യത്തിലാക്കും എന്നതിനാല്‍ പരമാവധി ഇവയുടെ ഉപയോഗം കുറക്കുന്നതാണ് ഈ കാലയളവില്‍ നല്ലത്. ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം ധാരാളം കുട്ടികള്‍ കുടിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം.

Related News