Loading ...

Home youth

കേരള സര്‍വകലാശാലയില്‍ ഒഴിവുകള്‍

സര്‍വകലാശാല സുവോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് യോഗ്യരായ എംഎസ്‌സി ലൈഫ് സയന്‍സ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 27. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.സര്‍വകലാശാല ജിയോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ 2020 മാര്‍ച്ച്‌ 3 ന് രാവിലെ 11 മണിക്ക് സര്‍വകലാശാല കാര്യവട്ടം കാമ്ബസിലുളള ജിയോളജി വിഭാഗത്തില്‍ എത്തിച്ചേരുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Related News