Loading ...

Home Kerala

ഇ​ന്ന് സൂ​ര്യ​ന്‍ ക​ത്തി ജ്വ​ലി​ക്കും; നാ​ലു ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​ക​ല്‍ താ​പ​നി​ല​യി​ല്‍ ഇ​ന്ന് മൂ​ന്നു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ വ​ര്‍​ധ​ന​വു​​ണ്ടാ​കാ​ന്‍ സാ​ധ്യത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി. മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ശ​രീ​ര​ത്തി​ല്‍ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും വെ​ള്ളം കൈ​യി​ല്‍ ക​രു​തു​ക​യും വേ​ണം.

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​കള്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം എ​ടു​ക്കാ​നും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ളി​ലും പ​രീ​ക്ഷ ഹാ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ര്‍ അ​റി​യി​ച്ചു.

Related News