Loading ...

Home International

സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ല; ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം

വാട്‌സ്‌ആപ്പിലെ സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമായി തുടങ്ങിയെന്നതാണ് പുതിയ കണ്ടെത്തല്‍. പ്രൈവറ്റ് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാനുള്ള ലിങ്കുകള്‍ ഗൂഗിളില്‍ ലഭ്യമായതോടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച്‌ ചാറ്റുകള്‍ കാണാനാകുമെന്ന് മാത്രമല്ല ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ ആരൊക്കെയെന്നും അവരുടെ ഫോണ്‍ നമ്പറും ഇതുവഴി ലഭിക്കും. ഗൂഗിളിന്റെ ഇന്‍വൈറ്റ് ടു ഗ്രൂപ്പ് എന്ന ലിങ്ക് വഴിയാണ് ഇത് നടക്കുന്നത്. https://chat.whatsapp.com എന്ന ലിങ്കിലൂടെ അഞ്ച് ലക്ഷത്തോളം വാട്‌സ്‌ആപ്പ് ഗ്രൂപ്പ് റിസള്‍ട്ടുകളാണ് ഗൂഗിളില്‍ ലഭിക്കുന്നത്. ഇന്‍വൈറ്റ് ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് വാട്‌സ്‌ആപ്പ് വക്താവ് എലിസണ്‍ ബോണിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യത വേണമെങ്കില്‍ ഉപയോക്താക്കള്‍ കരുതുന്ന കണ്ടെന്റുകളുടെ ലിങ്കുകള്‍ പൊതുവായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യരുതെന്നും ബോണി അറിയിച്ചു.

Related News