Loading ...

Home cinema

പാരസൈറ്റ് ഇംപാക്‌ട് - സെമിബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന 1500 കുടുംബങ്ങള്‍ക്ക് സിയോള്‍ ഭരണകൂടം സാമ്പത്തികസഹായം നല്‍കും

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ആദ്യത്തെ ഇംഗ്ലീഷ് ഇതര സിനിമയായ പാരസൈറ്റ് സാമൂഹ്യസുരക്ഷാ സാഹചര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ഒരു സമ്പന്നഗൃഹത്തില്‍ വ്യാജ സ്വത്വങ്ങളുമായി നുഴഞ്ഞുകയറി താമസിക്കുന്ന സാമ്പ ത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ കഥയാണ് ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ് പറഞ്ഞത്. മുതലാളിത്ത വ്യവസ്ഥിതിയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന സിനിമ വലിയ തോതില്‍ നിരൂപകപ്രശംസ നേടിയിരുന്നു. ഇപ്പോള്‍ പാരസൈറ്റില്‍ പറയുന്നത് പോലുള്ള സെമി ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ നഗര ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ഇത്തരത്തില്‍ 1500 കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനാണ് തീരുമാനം.
കൊറിയ എനര്‍ജി ഫൗണ്ടേഷനും സിയോള്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് 3.2 മില്യണ്‍ വോണ്‍ (1,90,577.70 ഇന്ത്യന്‍ രൂപ) ഒരു കുടുംബത്തിന് നല്‍കും. ഹീറ്റിംഗ് സംവിധാനം മെച്ചപ്പെടുത്തുക, ഫ്‌ളോറുകള്‍ മാറ്റുക, എസികള്‍ സ്ഥാപിക്കുക, ഡീഹ്യൂമിഡിഫൈയറുകള്‍, വെന്റിലേറ്ററുകള്‍, ജനലുകള്‍, ഫയര്‍ അലാമുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയോ പുതുക്കുകയോ ചെയ്യുക തുടങ്ങിയവയെല്ലാം ചെയ്യും. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരാണ് സെമി ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നത്.


Related News