Loading ...

Home cinema

ബോളിവുഡ് ചിത്രം 'ശുഭ് മംഗള്‍ സ്യാദ സാവധാന്‍' : പുതിയ പോസ്റ്റര്‍

ആയുഷ്മാന്‍ ഖുറാനയും ജിതേന്ദ്ര കുമാറും പ്രധാന താരങ്ങളായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'ശുഭ് മംഗള്‍ സ്യാദ സാവധാന്‍'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഹിതേഷ് കേവല്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും ചിത്രം ആനന്ദ് എല്‍. റായ്, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുകയും ചെയ്യുന്നു. സ്വവര്‍ഗരതിയെ അടിസ്ഥാനമാക്കിയുള്ള പ്രമേയമായ ഈ ചിത്രം 2017 ലെ ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. സുനിത, നീന ഗുപ്ത, മാന്‍വി, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തനിഷ്‌ക് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കോമഡിയില്‍ അവതരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തി.

Related News