Loading ...

Home sports

ഏഷ്യന്‍ ഗുസ്​തി: സാക്ഷിക്ക്​ വെള്ളി

ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേത്രി സാക്ഷി മാലികിന്​ ഏഷ്യന്‍ ഗുസ്​തി ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി (65 à´•à´¿.), വിനേഷ്​ ഫോഗട്ട്​ (53 à´•à´¿.), അന്‍ഷു മാലിക്​ (57 à´•à´¿.), ഗുര്‍ശരണ്‍പ്രീത്​ കൗര്‍ (72 à´•à´¿.) എന്നിവര്‍​ വെങ്കലം നേടി​. ഏഷ്യന്‍ ഗെയിംസ്​ വെള്ളി മെഡല്‍ ജേതാവായ ജപ്പാന്റെ ​നവോമി റ്യൂകെയോടാണ്​ സാക്ഷി ഫൈനലില്‍ പരാജയപ്പെട്ടത്​. വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ വിനേഷ്​ വിയറ്റ്​നാമി​ന്റെ  തി ലി ക്യൂവിനെയും (10-0) അന്‍ഷു മാലിക്ക്​ (4-1) ഉസ്​ബിസ്​താ​ന്റെ  സെവാറ എഷ്​മുറടോവയെയും തോല്‍പിച്ചു. 72 à´•à´¿. വിഭാഗത്തില്‍ മംഗോളിയന്‍ താരത്തെ 5-2 ന്​ തോല്‍പിച്ചാണ്​ ഗുര്‍ശരണ്‍പ്രീത്​ കൗര്‍ വെങ്കലമെഡല്‍ നേടിയത്​. ഏഴുവര്‍ഷ​ത്തെ ഇടവേളക്ക്​ ശേഷമാണ് കൗര്‍​ ഗോദയിലെത്തുന്നത്​. മൊത്തം നാല്​ സ്വര്‍ണവും രണ്ട്​ വെള്ളിയും ഏഴു വെങ്കലവുമടക്കം 13 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്​ഥാനത്താണ്​.




Related News