Loading ...

Home Gulf

ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

മനാമ: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ ഭദ്രദീപം കൊളുത്തി പുസ്തകോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. വാക്കുകളുടെ കസര്‍ത്തല്ല സാഹിത്യ രചനയെും വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എം.കെ.മുനീര്‍ സൂചിപ്പിച്ചു. പലരും വിചാരിക്കുത് നീട്ടിവലിച്ചെഴുതുതാണ് വായനക്കാര്‍ക്ക് താല്‍പ്പര്യമെന്നാണ്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. ഹ്രസ്വമായ വാക്കുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുതാവണം രചനകള്‍. പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീര, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഷിഹാബുദീന്‍ പൊയ്ത്തുംകടവ് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വര്‍ഗീസ് കാരക്കലും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. അന്‍പതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ അണിനിരക്കുന്ന പുസ്തകോത്സവം ഇതിനകം തന്നെ പ്രവാസ സാംസ്‌കാരികരംഗത്ത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിന് വന്‍ സ്വീകാര്യതയാണ് പ്രവാസി സമൂഹം നല്‍കുന്നത്. നിരവധി കലാ സാംസ്‌കാരിക പരിപാടികളോടു കൂടിയാണ് പത്തു ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന 'പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത് എഴുത്തുകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ് നടത്തിയ 'മറുജീവിതം ' എന്ന പ്രഭാഷണം ഏറെ ശ്രദ്ധ നേടി. കഴിഞ്ഞ ദിവസം നടന്ന ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യപ്രശ്‌നോത്തരിയുടെ മത്സരങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള കഥാരചനാ മത്സരത്തിനും വന്‍ പങ്കാളിത്തമായിരുന്നു. ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്രശില്പ -കരകൗശല പ്രദര്‍ശനവും ജനശ്രദ്ധയാകര്‍ഷിക്കുന്നു. സീതാറാം യെച്ചൂരി, ജയ്‌റാം രമേശ്, രാജ്ദീപ് സര്‍ദേശായി തുടങ്ങിയ രാഷ്ട്രീയ -സാംസ്‌കാരിക പ്രവര്‍ത്തകരെ കൂടാതെ സുഭാഷ് ചന്ദ്രന്‍, കെ. ജി .ശങ്കരപിള്ള, വി ആര്‍ സുധീഷ് തുടങ്ങിയ എഴുത്തുകാരും ഇത്തവണ പുസ്തകമേളയെ ധന്യമാക്കാന്‍ ബഹ്റൈനില്‍ എത്തുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകര്‍ നയിക്കുന്ന 'പുസ്തകം ' എന്ന കൂട്ടായ്മയുടെ ബാനറില്‍ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരുടെ മുന്നിലെത്തുത്. മാതൃഭൂമി, ഒലീവ്, ചിന്ത, തുടങ്ങിയ മുന്‍നിര പ്രസാധകരുടെ ജനപ്രിയ പുസ്തകങ്ങള്‍ സമാജത്തില്‍ അണിനിരന്നു കഴിഞ്ഞു . സാഹിത്യം ക്വിസ്, കവര്‍ ഡിസൈന്‍, ചിത്രരചന, കഥ -കവിത രചന തുടങ്ങി അനേകം മത്സരങ്ങളും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരിക സംഘടനകള്‍ പങ്കെടുക്കുക്കുന്ന കാലിഡോസ്‌കോപ്പ്, ദ്വിദിന സാഹിത്യ ശില്പശാല എന്നിവയും സമാജത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരായ കെ ആര്‍ മീരയും ശിഹാബുദീന്‍ പൊയ്ത്തുംകടവും മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യ ക്യാമ്ബിന് നേതൃത്വം നല്‍കുന്നു. കനേഡിയന്‍ എഴുത്ത്കാരനായ ക്രെയ്ഗ് സ്റ്റീഫന്‍ കോപ്ലാന്‍ഡ്, എഴുത്തുകാരായ ജോയല്‍ ഇന്ദ്രപതി, മീര രവി തുടങ്ങിയവരാണ് കുട്ടികളുടെ ക്യാമ്ബിന് നേതൃത്വം കൊടുക്കുന്നത്. ഐക്യം എന്ന വിഷയത്തെ അധികരിച്ച്‌ ബി കെ എസ് ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും കുട്ടികളുടെ കവര്‍ ചിത്ര രചനാ മത്സരവുമാണ് മറ്റു പരിപാടികള്‍.

Related News