Loading ...

Home International

അമേരിക്കയും താലിബാനും ഫെബ്രുവരി 29ന് സമാധാനക്കരാറില്‍ ഒപ്പിടും

അമേരിക്കയും ഭീകര സംഘടനായ താലിബാനും ഫെബ്രുവരി 29ന് സമാധാനക്കരാറില്‍ ഒപ്പിടുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകുമെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും പോംപിയോ അറിയിച്ചു. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഭാ​​​ഗി​​​ക വെ​​​ടി​​​നി​​​ര്‍​​​ത്ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്ന് ​​​സമ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ഫ്ഗാ​​​ന്‍ ദേ​​​ശീ​​​യസു​​​ര​​​ക്ഷാ സ​​​മി​​​തി വ​​​ക്താ​​​വ് ജാ​​​വേ​​​ദ് ഫൈ​​​സ​​​ല്‍ പ​​​റ​​​ഞ്ഞു. കരാറില്‍ താലിബാനും അമേരിക്കയും ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനില്‍ പതിനെട്ട് വര്‍ഷം നീട്ടു നിന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കാണ് സമാപനം കുറിക്കുന്നത്. വര്‍ഷങ്ങളായി നീണ്ടു നിന്ന യുദ്ധത്തില്‍ നൂറ് കണക്കിന് അമേരിക്കന്‍ പട്ടാളക്കാരും താലിബാന്‍ ഭീകരരും സാധാരണക്കാരായ പൗരന്മാരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

Related News