Loading ...

Home Kerala

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രൂപീകരിക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ജില്ല മുഴുവന്‍ അധികാരപരിധിയുള്ള സ്ക്വാഡ് നാലു ദിവസത്തിനകം രൂപീകരിക്കാനാണ് നിര്‍ദ്ദേശം. കോയമ്ബത്തൂരിന് സമീപം ഉണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിലാണിത്. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയില്‍ വണ്ടിയോടിക്കല്‍ എന്നിവ കണ്ടെത്തി തടയുന്നതിന് ഹൈവേ പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തണം. പൊതുജനത്തിനും യാത്രക്കാര്‍ക്കും തടസ്സം ഉണ്ടാകുന്ന രീതിയില്‍ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. ഇക്കാര്യങ്ങളില്‍ രാത്രികാലങ്ങളില്‍ പട്രോളിംഗ് നടത്തുന്ന കണ്‍ട്രോള്‍ റൂം വാഹനങ്ങളും പോലീസ് സ്റ്റേഷന്‍ വാഹനങ്ങളും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ അനാവശ്യമായി വാഹനങ്ങള്‍ തടയുന്നതും പരിശോധിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News