Loading ...

Home sports

ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച

ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ ഇന്ത്യ 79-3 എന്ന നിലയിലാണ്. 29 റണ്‍സുമായി മായങ്ക് അഗര്‍വാളും, 19 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. പ്രിത്വി ഷാ(16), പൂജാര(11), കോഹിലി(2) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി കെയ്‌ല്‍ ജാമിസണ്‍ രണ്ടും, ടിം സൗത്തി ഒരു വിക്കറ്റും നേടി. ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 16 റണ്‍സില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീട് 40 റന്‍സിനുള്ളില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഇന്ത്യന്‍ നായകന്‍ രണ്ട് റണ്‍സിന് പുറത്തായി. മികച്ച ബൗളിങ്ങ് ആണ് ന്യൂസിലന്‍ഡ് നടത്തിയത്. നാലാം വിക്കറ്റില്‍ മായങ്കും, പുജാരയും ചേര്‍ന്ന് 39 റണ്‍സ് നേടിയിട്ടുണ്ട്.

Related News