Loading ...

Home Education

പ്ര​ഥ​മ കെ​എ​എ​സ് പ​രീ​ക്ഷ ശ​നി​യാ​ഴ്ച; 1,535 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നാ​ലു​ല​ക്ഷം പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഭ​ര​ണ​സ​ര്‍​വീ​സി​ലേ​ക്കു​ള്ള ആ​ദ്യ​ബാ​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക പ​രീ​ക്ഷ ശ​നി​യാ​ഴ്ച ന​ട​ക്കും. 1,535 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ശ​നി​യാ​ഴ്ച ന​ട​ക്കും. 3,85,000 പേ​ര്‍ ഇ​തി​ന​കം അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ത്തു. മൂ​ന്നു​കാ​റ്റ​ഗ​റി​ക​ളി​ലാ​യി 5.76 ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​തി​ല്‍ 4,00,014 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്ക് ര​ണ്ടു​പേ​പ്പ​റു​ക​ളാ​ണ്. ആ​ദ്യ​പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 10-നും ​ര​ണ്ടാം​പേ​പ്പ​റി​ന്‍റേ​ത് ഉ​ച്ച​യ്ക്ക് 1.30-നും ​ആ​രം​ഭി​ക്കും. ഈ ​സ​മ​യ​ത്തി​നു​മു​മ്ബ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ക്ക​ണം. വൈ​കി​യെ​ത്തു​ന്ന​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് പി​എ​സ്‌​സി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ അ​സ​ല്‍, ബോ​ള്‍​പോ​യി​ന്‍റ് പേ​ന എ​ന്നി​വ മാ​ത്ര​മേ പ​രീ​ക്ഷാ​ഹാ​ളി​ല്‍ അ​നു​വ​ദി​ക്കൂ. മൊ​ബൈ​ല്‍​ഫോ​ണ്‍, വാ​ച്ച്‌, പ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് വ​സ്തു​ക്ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ക്ലോ​ക്ക്‌​റൂ​മി​ല്‍ സൂ​ക്ഷി​ക്ക​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​യെ മാ​ത്ര​മേ പ​രീ​ക്ഷാ​കേ​ന്ദ്ര വ​ള​പ്പി​നു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കൂ. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ പ​രീ​ക്ഷ​യെ​ഴു​താ​തി​രി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related News