Loading ...

Home sports

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വനിത വിഭാഗത്തില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്ന് സ്വര്‍ണം നേടി. ദിവ്യ കക്രനും, പിങ്കിയും,സരിത മോറിനും ആണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ദിവ്യ കക്രന്‍ 68 കിലോഗ്രാം വിഭാഗത്തിലും, പിങ്കി 55 കിലോഗ്രാം വിഭാഗത്തിലും, സരിത 59 കിലോഗ്രാം വിഭാഗത്തിലും ആണ് സ്വര്‍ണം നേടിയത്. അഞ്ചില്‍ നാല് മത്സരങ്ങളിലും ദിവ്യ വിജയം നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഉസ്ബക്കിസ്ഥാന്റെ അസോഡ എസ്ബര്‍ജെനോവയെ ആണ് ദിവ്യ പരാജയപ്പെടുത്തിയപ്പോള്‍, മംഗോളിയന്‍ താരം ദല്‍ഗണ്‍ ബൊളോര്‍മായെ ആണ് പിങ്കി പരാജയപ്പെടുത്തിയത്. മംഗോളിയയുടെ അറ്റ്‌ലാന്റ്‌സ്‌റ്റേസേഗിനെ 3-2ന് ഫൈനലില്‍ തോല്‍പ്പിച്ചാണ് സരിത മോര്‍ സ്വര്‍ണം നേടിയത്.

Related News