Loading ...

Home Business

സെന്‍സെക്‌സ് 153 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 12,100 നിലവാരത്തിന് താഴെയെത്തി. സെന്‍സെക്‌സ് 152.88 പോയന്റ് താഴ്ന്ന് 41,170.12ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1219 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല. സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഊര്‍ജം, എഫ്‌എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മര്‍ദം പ്രകടമായത്. ലോഹം, പൊതുമേഖല ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

Related News