Loading ...

Home International

'കട്ട് കോപ്പി പേസ്റ്റിന്‍റെ' ഉപജ്ഞാതാവ് അന്തരിച്ചു

രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും, കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവുമായ ലാറി ടെസ്‌ലര്‍ (74) അന്തരിച്ചു. കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്പറേഷനുകള്‍ കണ്ടുപിടിച്ചത് ടെസ്‌ലറായിരുന്നു. മുന്‍ സെറോക്സ് റിസര്‍ച്ചറായ ടെസ്‌ലര്‍ ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 ജനിച്ച ടെസ്ലര്‍ 1960 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സെറോക്സില്‍ റിസര്‍ച്ച്‌ സ്റ്റാഫായി പ്രവര്‍ത്തിക്കുമ്പോഴാണ്  കട്ട്, കോപ്പി, പേസ്റ്റ് എന്നീ ഓപ്പറേഷനുകള്‍ അദ്ദേഹം കണ്ടുപിടിക്കുന്നത്.


Related News