Loading ...

Home Gulf

നോ​ര്‍​ക്ക കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക്​ കു​വൈ​ത്ത് എ​യ​ര്‍​വേ​സി​ല്‍ നിര​ക്കി​ള​വ്​ ​ല​ഭി​ക്കും

കുവൈത്ത് സിറ്റി: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈത്ത് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നോര്‍ക്ക റൂട്ട്സും കുവൈത്ത് എയര്‍വേയ്സുമായി ഇതു സംബന്ധിച്ച്‌ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു. ഇ​ക്കോ​ണ​മി, ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ര്‍​ക്ക് ബേ​സി​ക് ഫെ​യ​റി​​​െന്‍റ ഏ​ഴു ശ​ത​മാ​നം ഇ​ള​വു​ണ്ടാ​കും. ഫെ​ബ്രു​വ​രി 20നും ​ജൂ​ലൈ 31നും ​ഇ​ട​യി​ലു​ള്ള യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. നോ​ര്‍​ക്ക ഫെ​യ​ര്‍ എ​ന്ന പേ​രി​ലാ​ണ് കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് നി​ര​ക്കി​ള​വ് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ നോ​ര്‍​ക്ക റൂ​ട്സ് തു​ട​ക്ക​മി​ട്ട​ത്. രത്തേ നോര്‍ക്ക റൂട്ട്സും ഒമാന്‍ എയര്‍വേയ്സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്സില്‍ നിലവില്‍ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, ജോയിന്‍റ് സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍,നോര്‍ക്ക റൂട്സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related News