Loading ...

Home Australia/NZ

ന്യൂസിലന്‍ഡ് തീരത്ത് വെന്ത നിലയില്‍ അഞ്ച് ലക്ഷത്തോളം കക്കകള്‍; വില്ലന്‍ കാലാവസ്ഥാ വ്യതിയാനം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് തീരത്ത് ഏതാണ്ട് പൂര്‍ണമായും വെന്ത നിലയില്‍ അടിഞ്ഞത് അഞ്ച് ലക്ഷത്തോളം കക്കകള്‍. അസാധാരണമായി വെള്ളത്തിന്റെ താപനില ഉയര്‍ന്നത് മൂലമാണ് ഇവ ചത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ കാലാവസ്ഥ വ്യതിയാനവുമായാണ് വിദഗദ്ധര്‍ ബന്ധിപ്പിക്കുന്നത്. ഓക്‌ലന്‍ഡുകാരനായ ബ്രാഡന്‍ ഫെര്‍ഗൂസണ്‍ എന്നയാളാണ് ചത്ത കക്കകളെ വടക്കന്‍ ദ്വീപിന്റെ വടക്ക് ഭാഗത്ത് ഒരു ബീച്ചില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദൃശ്യത്തില്‍ ഫെര്‍ഗൂസന്റെ കാലൊപ്പം പൂര്‍ണമായും വെന്ത കക്കകള്‍ നിറഞ്ഞിരിക്കുന്നതായി കാണാം. സമീപവര്‍ഷങ്ങളില്‍ സമാന പ്രതിഭാസം മറ്റ് കക്കയിനത്തില്‍ പെടുന്ന ജീവികളിലും കാണുന്നതായി പരിസ്ഥിതി വിദഗ്ദ്ധനായ ക്രിസ് ബാറ്റര്‍ഷില്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ചൂടുള്ള അവസ്ഥയും അസാധാരണമാംവിധം ഒഴുക്കില്ലാത്ത വെള്ളവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം നിശ്ചലമായതിനാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതും കടുത്ത ചൂടുമാണ് ഇതിന് കാരണം. ഈ സാഹചര്യത്തെ നേരിടാനാവാതെ അവ ജീവനോടെ വേവിക്കപ്പെടുന്നു. തീര്‍ച്ചയായും ഇതിന് കാരണം കാലാവസ്ഥ വ്യതിയാനമാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News