Loading ...

Home Kerala

നഗരങ്ങള്‍ രാത്രിയും സജീവമാകും; ആദ്യപദ്ധതി തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു. ആദ്യകേന്ദ്രം തിരുവനന്തപുരം നഗരത്തിലാണ്. നഗരങ്ങളില്‍ രാത്രിജീവിതമില്ലെന്ന ഐ.à´Ÿà´¿. മേഖലയുടേതടക്കമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിതനിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാനാണ് മന്ത്രിസഭാ തീരുമാനം. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇതു നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ വിനോദസഞ്ചാരം, പോലീസ്, തദ്ദേശ, തൊഴില്‍ വകുപ്പുകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരംസമിതി രൂപവത്കരിക്കും. മറ്റുനഗരങ്ങളില്‍ ഏപ്രിലില്‍ത്തന്നെ à´ˆ പദ്ധതിക്ക് തുടക്കമിടാന്‍ നിര്‍ദേശം നല്‍കും. ഐ.à´Ÿà´¿. രംഗത്ത് കൂടുതല്‍ വികസനം കൊണ്ടുവരാനും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും അവരുടെ ജീവിതശൈലിക്കനുയോജ്യമായ സാഹചര്യങ്ങള്‍ ഇവിടെയും ഒരുക്കണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോള്‍ രാത്രിവൈകിയും ജോലിചെയ്യുന്ന ആളുകള്‍ക്ക് ജോലികഴിഞ്ഞുവന്നാല്‍ ഹോട്ടലിലോ പബ്ബിലോ പോകണമെങ്കില്‍ അത്തരം സൗകര്യങ്ങള്‍ ഇവിടെയില്ലെന്നും അത് വലിയ ആക്ഷേപമായി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രാത്രി വൈകിയും ബിയര്‍ വിളമ്പുന്ന  പബ്ബുകളും ഹോട്ടലുകളും വേണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്നീട് വിവാദമായി.

Related News