Loading ...

Home Education

പഠനം രാവിലെ എട്ടുമുതല്‍ ഒന്നുവരെ; കോളേജുകളില്‍ സമയമാറ്റം പരിഗണനയില്‍

തിരുവനന്തപുരം : കോളേജിലെ അധ്യയനസമയം രാവിലെ എട്ടുമുതല്‍ ഒരുമണിവരെയാക്കുന്നകാര്യം പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.à´Ÿà´¿. ജലീല്‍. ഇപ്പോള്‍ പത്തുമുതല്‍ നാലുവരെയാണ് ക്ലാസുകള്‍. à´ˆ അഞ്ചുമണിക്കൂര്‍തന്നെ പുതിയ സമയക്രമത്തില്‍ ലഭിക്കും. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇതറിയിച്ചത്. മുൻമ്പ്   കോളേജുകളിലേക്കുള്ള ദൂരക്കൂടുതലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതും മറ്റുമായിരുന്നു പത്തുമുതല്‍ ക്ലാസ് തുടങ്ങാനുള്ള കാരണം. ഇന്നിപ്പോള്‍ à´† പ്രശ്നങ്ങളില്ല. വിദേശ സര്‍വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ് തുടങ്ങും. കൂടുതല്‍ പഠനസമയം ലഭിക്കാനും ഇതാണ് നല്ലത്.  ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാല്‍ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണ്. സര്‍വകലാശാലാ വകുപ്പുകള്‍ നടത്തുന്ന കോഴ്‌സുകളില്‍ സര്‍വകലാശാലകള്‍ തീരുമാനിക്കണം. സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണല്‍ കോളേജുകളിലും ഇത് ബാധകമാക്കാന്‍ തടസ്സമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരും -മന്ത്രി പറഞ്ഞു. സമയമാറ്റത്തിന്റെ ഗുണവശങ്ങള്‍ *രാവിലെയുള്ള പഠനത്തിന് ഉത്സാഹം കൂടും *ഉച്ചകഴിഞ്ഞുള്ള സമയം പഠനത്തോടൊപ്പം ജോലിചെയ്യേണ്ടവര്‍ക്ക് സൗകര്യമാകും. *പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര സമയം കിട്ടും. *ഗവേഷണത്തിലേക്ക് തിരിയുന്നവര്‍ക്കും ഉപകാരപ്രദമാകും







Related News