Loading ...

Home cinema

സ്വദേശിലെ കാവേരിയമ്മ ഇനിയില്ല, കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

2004ല്‍ പുറത്തിറങ്ങിയ ഷാറുഖ് ഖാന്‍ ചിത്രം സ്വദേശിലൂടെ ശ്രദ്ധേയയായ കന്നട അഭിനേത്രി കിഷോരി ബല്ലാല്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.കന്നഡയടക്കം വിവിധ ഭാഷകളിലായി 74ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 1960 കളില്‍ ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെയാണ് കിഷോരി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. റാണി മുഖര്‍ജി - പൃഥ്വി രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'അയ്യ' എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപതി ബല്ലാല്‍ ആണ് ഭര്‍ത്താവ്. കിഷോരിയുടെ നിര്യാണത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. സ്വദേശിന്‍റെ സംവിധായകന്‍ അശുതോഷ് ഗൊവരീക്കര്‍, കിഷോരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. കിഷോരി ബല്ലാല്‍ ജിയുടെ മരണത്തില്‍ അതീവ ദുഖമുണ്ടെന്നും വ്യക്തിത്വം കൊണ്ട് നിങ്ങള്‍ പക്ഷെ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും സ്വദേശിലെ കാവേരിയമ്മയായിട്ടുള്ള പ്രകടനം മറക്കാന്‍ സാധിക്കാത്തതാണെന്നും അശുതോഷ് ഗൊവാരിക്കര്‍ കുറിച്ചു. പ്രമുഖ കന്നഡ നടനായ പുനീത് രാജ്‌കുമാറും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Related News