Loading ...

Home Education

കെ എ എസ് പ്രാഥമിക പരീക്ഷ; രാവിലെ ഒന്‍പതിനകം ഹാജരാകണം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള കെ à´Ž എസ് ഓഫീസര്‍ ട്രെയിനി (ജൂനിയര്‍ ടൈം സ്‌കെയില്‍) (സ്ട്രീം 1,2,3) തസ്തികയിലേക്കുള്ള പ്രാഥമിക à´’.à´Žà´‚.ആര്‍ പരീക്ഷ ഫെബ്രുവരി 22 ന് ജില്ലയില്‍ 34 സെന്ററുകളിലായി രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നര വരെയും രണ്ട് സെഷനുകളിലായി നടത്തും. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ www.keralapsc.gov.in എന്ന വൈബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസല്‍ സഹിതം രാവിലെ ഒൻമ്പതിനകം  അതത് പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകണം. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, വാച്ച്‌, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അനുവദിക്കില്ല. വാഹനങ്ങളുമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ സെന്ററിന് പുറത്ത് പാര്‍ക്ക് ചെയ്യണം. പരീക്ഷാ സെന്ററില്‍ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Related News