Loading ...

Home sports

ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിന്റെ ആകാശ കാഴ്ച

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിന്റെ ആകാശ കാഴ്ച ബിസിസി ഐ പുറത്തു വിട്ടു. 1.1 ലക്ഷം കാണികളെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്റ്റേഡിയത്തെയാണ് മൊട്ടേര സ്‌റ്റേഡിയം പിന്തള്ളിയത്. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ 90,000 പേര്‍ക്കാണ് ഇരിക്കാവുന്നത്. സര്‍ദര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയം നവീകരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമാക്കി മാറ്റിയത്. 700 കോടി രൂപ ഇതിന് ചിലവായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അദ്ദേഹമാവും ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്. നാല് ഡ്രസിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, 4000 കാറുകള്‍ക്കും 10000 ബൈക്കുകള്‍ക്കുമുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവയും സ്റ്റേഡിയത്തിലുണ്ട്. 63 ഏക്കറാണ് സ്റ്റേഡിയത്തിന്റെ ആകെ വിസ്തൃതി. അടുത്ത വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലെ ഡേ നൈറ്റ് ടെസ്റ്റിന് ഈ സ്റ്റേഡിയം വേദിയാകുമെന്നാണ് കരുതുന്നത്.

Related News