Loading ...

Home sports

വനിതാ ലോകകപ്പിന്റെ ഫൈനല്‍ മുംബൈയില്‍

അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ വേദികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഫിഫ. ഉദ്ഘാടന മത്സരം ഗുവാഹത്തിയില്‍ വെച്ചും ഫൈനല്‍ നാവി മുംബൈയില്‍ വെച്ചും നടക്കും എന്നാണ് ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച്‌ നടക്കുന്ന ഉദ്ഘാടന പരുപാടികളും ഗുവാഹത്തിയിലാകും നടക്കുക.ഗുവാഹത്തി, ഭുവനേശ്വര്‍, നാവി മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാവുക. അണ്ടര്‍ 17 ആണ്‍ കുട്ടികളുടെ ലോകകപ്പില്‍ ആറു വേദികളാണ് ഉണ്ടായിരുന്നതെങ്കില്‍ വനിതാ ലോകകപ്പില്‍ നാലു വേദികളെ ആവശ്യമുള്ളൂ. മൂന്ന് വര്‍ഷം മുമ്ബ് അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ഇതിലെ മികവാണ് ഇന്ത്യയെ വീണ്ടും വേദിയാക്കുന്നതിലേക്ക് നയിച്ചത്.

Related News