Loading ...

Home Europe

ജ​ര്‍​മ​ന്‍ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​ന്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഫെ​ലോ​ഷി​പ്പി​ന് അ​ര്‍​ഹ​നാ​യി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ മാ​ക്സ് പ്ളാ​ങ്ക് ഡി​വി​ഷ​നി​ലെ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​നാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി തേ​ര്‍​പു​ര​യ്ക്ക​ല്‍ ഡോ. ​രാ​ജീ​വ​ന്‍ നാ​രാ​യ​ണ​നെ ബ്രി​ട്ട​നി​ലെ പ്ര​ശ​സ്ത​മാ​യ ഓ​ക്സ്ഫ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ന്യൂ​റോ​ഫി​സി​യോ​ള​ജി ഗ​വേ​ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേ​ടി​യാ​ണ് ന്യൂ​റോ ഫി​സി​യോ​ള​ജി​യി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

ത​ല​ച്ചോ​റി​ലെ പ്രീ ​ഫ്രോ​ണ്ട​ല്‍ (Pre Frontal)കോ​ര്‍​ട്ട​ക്സി​ലെ ന്യൂ​റോ​ണു​ക​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്നും ഈ ​സ​ന്ദേ​ശ​ങ്ങ​ള്‍ പേ​ടി(Fear)പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ എ​വി​ടേ​യ്ക്കാ​ണ് പോ​കു​ന്ന​തെ​ന്നും റേ​ബീ​സ് (Rabies) വൈ​റ​സ് പോ​ലു​ള്ള വൈ​റ​സു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​ണ് ഓ​ക്സ്ഫ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫി​സി​യോ​ള​ജി, അ​നാ​റ്റ​മി & ജെ​ന​റ്റി​ക്സ് ലാ​ബി​ല്‍ ഡോ. ​രാ​ജീ​വ​ന്‍ ചേ​രു​ക. ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തി​യാ​ല്‍ പി​ടി​എ​സ്ഡി (പോ​സ്റ്റ് ട്രൊ​മാ​റ്റി​ക് സ്ട്രെ​സ് ഡി​സ്‌ഓ​ര്‍​ഡ​ര്‍) മൂ​ല​മു​ണ്ടാ​കു​ന്ന പ​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​കു​മെ​ന്ന് താ​ന്‍ പ്ര​ത്യാ​ശി​യ്ക്കു​ന്ന​താ​യി ഡോ. ​രാ​ജീ​വ​ന്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

1991 ല്‍ ​ഫി​സി​യോ​ള​ജി​യി​ല്‍ നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വാ​യ ജ​ര്‍​മ​ന്‍​കാ​ര​നാ​യ(​സ്റ്റു​ട്ട്ഗാ​ര്‍​ട്ട്) പ്ര​ഫ. ബെ​ര്‍​ട് സാ​ക്മാ​ന്‍റെ കൂ​ടെ മൂ​ന്നു​വ​ര്‍​ഷം പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ലോ​യാ​യും ഡോ. ​രാ​ജീ​വ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കാ​ലി​ക്ക​ട്ട് യൂ​ണി​വ​ഴ്സി​റ്റി ലൈ​ഫ് സ​യ​ന്‍​സ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നി​ന്നും ഫി​സി​യോ​ള​ജി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദം നേ​ടി​യ രാ​ജീ​വ​ന്‍, ബെം​ഗ​ളൂ​രു നിം​ഹാ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് സ്കോ​ള​ര്‍​ഷി​പ്പും നേ​ടി​യ​ശേ​ഷം ജ​ര്‍​മ​നി​യി​ലെ വെ​സ്റ്റ്ഫാ​ലി​ഷ് വി​ല്‍​ഹെം​സ് യൂ​ണി​വ​ഴ്സി​റ്റി​യി​ല്‍ നി​ന്നു​മാ​ണ് ന്യൂ​റോ ഫി​സി​യോ​ള​ജി​യി​ല്‍ ഡോ​ക്ട​റേ​റ്റ് സ​ന്പാ​ദി​ച്ച​ത്.

എ​റി​യാ​ട് ശി​ശു വി​ദ്യ​പോ​ഷി​ണി സ്കൂ​ളി​ല്‍ പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​വും, എ​റി​യാ​ട് കേ​ര​ള​വ​ര്‍​മ സ്കൂ​ളി​ല്‍ നി​ന്ന് ഹൈ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും ന​ട​ത്തി​യ രാ​ജീ​വ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്ന് പ്രീ​ഡി​ഗ്രി​യും, കൊ​ടു​ങ്ങ​ല്ലൂ​ര്‍ കു​ഞ്ഞി​ക്കു​ട്ട​ന്‍ ത​ന്പു​രാ​ന്‍ കോ​ള​ജി​ല്‍ നി​ന്ന് സു​വോ​ള​ജി​യി​ല്‍ ഡി​ഗ്രി​യും നേ​ടി.

തു​ട​ര്‍​ന്ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ലൈ​ഫ് സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നി​ന്ന് ഫി​സി​യോ​ള​ജി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ബം​ഗ്ളൂ​രി​ലെ നിം​ഹാ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും സ്കോ​ള​ര്‍​ഷി​പ്പും ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ വെ​സ്റ്റ് ഫാ​ളി​ഷ് വി​ല്‍​ഹെ​ല്‍​മ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ന്യൂ​റോ ഫി​സി​യോ ള​ജി​യി​ല്‍ ഡോ​ക്ട​റേ​റ്റും നേ​ടി.

പ​രേ​ത​നാ​യ തേ​ര്‍​പു​ര​യ്ക്ക​ല്‍ നാ​രാ​യ​ണ​നും, കൂ​വ​ക്കാ​ട്ട് കു​ടും​ബാം​ഗം സു​ഭാ​ഷി​ണി​യു​മാ​ണ് ഡോ.​രാ​ജീ​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ഭാ​ര്യ: ഡോ. ​സ്റ്റെ​ഫാ​നി ആ​ന്‍. മ​ക്ക​ള്‍: റെ​മി, നേ​ത​ന്‍, ലെ​യ.

നാ​ട്ടി​ലെ എ​ളി​യ​സാ​ഹ​ച​ര്യ​ത്തി​ലും ത​ന്നെ പ​ഠി​പ്പി​ച്ച മാ​താ​പി​താ​ക്ക​ളാ​ണ് ത​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മെ​ന്നും, അ​ടു​ത്തു​ത​ന്നെ പു​തി​യ ഗ​വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്നും രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.

Related News