Loading ...

Home International

സി​റി​യ​യി​ല്‍ ര​ണ്ടാം ലോ​ക​യു​ദ്ധ​ ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ​ലാ​യ​നം

ജ​നീ​വ: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ ​യു​ദ്ധം à´† ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക്കി​യ ദു​രി​തം ഭീ​ക​ര​മാ​ണെ​ന്ന്​ യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​ര്‍ (യു.​എ​ന്‍.​എ​ച്ച്‌.​സി.​ആ​ര്‍) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​ര​ണ്ടാം​ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ​ലാ​യ​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍, ജ​ന​ങ്ങ​ള്‍​ക്ക്​ സു​ര​ക്ഷി​ത​മാ​യി ഇ​ത​ര​മേ​ഖ​ല​ക​ളിലെ​ത്താ​നു​ള്ള പാ​ത​യൊ​രു​ക്ക​ണ​മെ​ന്ന്​ യു.​എ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സി​റി​യ​യും സ​ഖ്യ​ക​ക്ഷി​യാ​യ റ​ഷ്യ​യും മ​നഃ​പൂ​ര്‍​വം സി​വി​ലി​ന്‍​മാ​രെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഹൈ​ക​മീ​ഷ​ണ​ര്‍ മി​ഷേ​ല്‍ ബാ​ച്​​ലെ​റ്റ്​ പ​റ​ഞ്ഞു. ഒ​രു താ​വ​ള​വും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ ജ​നം കൊ​ല്ല​പ്പെ​ടു​മെ​ന്ന്​ ഞാ​ന്‍ ഭ​യ​പ്പെ​ടു​​ന്നു.-​അ​വ​ര്‍ പ​റ​ഞ്ഞു. à´ˆ ​വ​ര്‍​ഷം ഇ​തു​വ​രെ 300ഓ​ളം സാ​ധാ​ര​ണ മ​നു​ഷ്യ​രാ​ണ്​ സി​റി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ല്‍ 93 ശ​ത​മാ​നം മ​ര​ണ​ങ്ങ​ള്‍​ക്കും കാ​ര​ണം സ​ര്‍​ക്കാ​ര്‍ പ​ക്ഷ​ത്തി​ന്റെ   ആ​ക്ര​മ​ണ​മാ​ണ്. വീ​ട്​ വി​​ട്ടൊ​ഴി​യേ​ണ്ടി വ​ന്ന​വ​രെ പാ​ര്‍​പ്പി​ച്ച ക്യാമ്പു​ക​ള്‍​ക്കു​നേ​രെ​യും വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​നേ​രെ​യും ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ്​ ന്യാ​യീ​ക​രി​ക്കു​ക​യെ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു. ഇ​തു​ യു​ദ്ധ​ക്കു​റ്റ​ത്തി​ന്​ തു​ല്യ​മാ​ണെ​ന്ന്​ അ​വ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. വി​മ​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൈ​ന്യം മു​ന്നേ​റ്റം തു​ട​രുമ്പോൾ   ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ര്‍ ക​ടു​ത്ത ശീ​ത​ത്തി​ല്‍ ത​ണു​ത്തു​വി​റ​ക്കു​ക​യാ​ണ്. ശീ​ത​കാ​ല​ത്തി​ന്റെ   കാ​ഠി​ന്യം താ​ങ്ങാ​നാ​കാ​തെ നി​ര​വ​ധി കു​ട്ടി​ക​ള്‍ മ​രി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ല്‍, വെ​ടി​നി​ര്‍​ത്ത​ല്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ യു.​എ​ന്‍ നി​ര്‍​ദേ​ശം.






Related News