Loading ...

Home Kerala

വിനോദസഞ്ചാര വികസനം: രാജ്യത്തെ തെരഞ്ഞെടുത്ത 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരവും

കരിപ്പൂര്‍: വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടു പ്രത്യേക പരിഗണന നല്‍കുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെ ഉള്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ വിമാനത്താവളങ്ങളില്‍നിന്ന് ആസിയാന്‍, സാര്‍ക് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കു നിയന്ത്രണങ്ങളുണ്ടാകില്ല. ഇതു വിനോദസഞ്ചാര മേഖലയ്ക്കൊപ്പം തൊഴില്‍ രംഗത്തും ഉണര്‍വുണ്ടാക്കും. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ ആള്‍ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ വലിയ വിമാനത്തെ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

Related News