Loading ...

Home USA

മരിച്ചു കഴിഞ്ഞ് മണ്ണിന് വളമാവാനുള്ളതല്ലേ? വരുന്നു ഹ്യൂമന്‍ കമ്ബോസ്റ്റ് സംവിധാനം

വാഷിംഗ്ടണ്‍ : മരിച്ചു കഴിഞ്ഞ് മണ്ണിന് വളമാവാനുള്ളതല്ലേ? നമ്മള്‍ പൊതുവായി പറയുന്ന ഒരു പഴമൊഴിയാണിത്. ഈ പഴമൊഴി യാഥാര്‍ത്ഥ്യമാക്കുകയാണ് അമേരിക്കയിലെ വാഷിംഗ്ടണിലെ കത്രീന സ്പേഡ് എന്ന യുവതി. ഇതിനോടകം 15,000 ആളുകള്‍ കത്രീനയെ പിന്തുണച്ച്‌ സമ്മതപത്രത്തില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇത് നിയമമായി സര്‍ക്കാര്‍ അംഗീകരിക്കുക കൂടി ചെയ്യുകയേ വേണ്ടുള്ളു. ഒരു മനുഷ്യ മൃതശരീരം പ്രാചീന രീതിയില്‍ സംസ്കരിക്കുമ്ബോള്‍ ഒരു ടണ്ണിലധികം കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്ന് ഇല്ലാതാക്കുന്നു എന്ന പരീക്ഷണഫലം വന്നതോടെയാണ് കത്രീനയുടെ മനസ്സിലേക്ക് ഹ്യൂമന്‍ കമ്ബോസ്റ്റ് ഫ്യൂണറല്‍ എന്ന ആശയം കടന്നു വന്നത്. അടുത്ത ഫെബ്രുവരിയോടെ ഇത് സാധ്യമാകുമെന്ന് കത്രീന പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന് ഒരു പ്രധാനകാരണം മരങ്ങള്‍ മുറിക്കുന്നതാണ്. പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയോടിണങ്ങളുന്ന രീതിയില്‍ ഹ്യൂമന്‍ കമ്ബോസ്റ്റിംഗ് നടത്തുകയാണ് കത്രീനയുടെ ലക്ഷ്യം. 'പ്രാചീന രീതിയില്‍ ശവസംസ്കാരം നടത്തുമ്ബോള്‍ മരം മുറിച്ചാണ് നമ്മള്‍ കത്തിക്കുന്നത്. പെട്ടിയില്‍ അടക്കം ചെയ്യുമ്ബോഴും അങ്ങനെ തന്നെ. എന്നാല്‍ ഒരു മനുഷ്യന്‍റെ മൃതശരീരത്തെ എങ്ങനെ മണ്ണിനോട് ലയിപ്പിക്കണമെന്ന കാര്യം മണ്ണിനറിയാം.' കത്രീന പറയുന്നു. സ്വാഭാവിക ജൈവ പ്രക്രിയയിലൂടെ എങ്ങനെ ഹ്യൂമന്‍ കമ്ബോസ്റ്റിംഗ് നടത്താം എന്നതിനെ കുറിച്ച്‌ നടത്തിയ ഗവേഷണത്തിന്‍റെ റിപ്പോര്‍ട്ട് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്‍റ് സയന്‍സിന്‍റെ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു കത്രീന. നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് ഇതെന്നായിരുന്നു കത്രീനയ്ക്ക് ലഭിച്ച പ്രതികരണം. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വന്തം മരണത്തെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കാണ് കത്രീനയുടെ മനസ്സിലേക്ക് ഈ ആശയം കടന്നു വന്നത്. അതും മുപ്പത് വയസ്സില്‍. 'ഞാന്‍ മരിക്കുമ്ബോള്‍ എന്നെ അതുവരെ താങ്ങി നിര്‍ത്തിയ ഭൂമിക്ക് പകരം എന്തു നല്‍കും അപ്പോള്‍ എന്‍റെ കൈയിലുള്ളത് നല്‍കുക.' ഇതാണ് കത്രീനയുടെ പ്രതികരണം. ഒരു മൃതശരീരം അഴുകി മണ്ണിലേക്ക് ലയിക്കുന്നതും സ്വാഭാവിക ജൈവ പ്രക്രിയയിലൂടെ കമ്ബോസ്റ്റ് ആക്കി മാറ്റുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മൃതശരീരം ഒരു വലിയ ഡ്രമ്മില്‍ മരച്ചീളുകളും പയറുവര്‍ഗ്ഗങ്ങളും വൈക്കോലും ചേര്‍ത്ത് അടച്ചുവെയ്ക്കുന്നു. സാവധാനത്തില്‍ ഡ്രം തിരിക്കാനുള്ള സംവിധാനവുമുണ്ട്. ഇതോടെ മൃതശരീരത്തിലെ സൂക്ഷ്മാണുക്കള്‍ നശിച്ച്‌ ഇല്ലാതാകുന്നു. മുപ്പത് ദിവസത്തിന് ശേഷം അവശേഷിക്കുന്നത് (വളം) ചെടികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ ബന്ധുക്കള്‍ക്ക് നല്‍കുന്നു. പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ തികച്ചും യുക്തിപൂര്‍വ്വവും മനോഹരവുമായ കണ്ടെത്തലാണ് കത്രീനയുടേത്. ഇനി ഇത് ആഗോള തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ആറ് വളണ്ടിയര്‍മാരും മണ്ണ് ഗവേഷകരും മനുഷ്യശരീര സംബന്ധിയായ വിഷയങ്ങളില്‍ തല്‍പരരായ ഗവേഷകരുമടങ്ങുന്ന ഒരു സംഘം തന്നെയുണ്ട് കത്രീനക്കൊപ്പം ഹ്യൂമന്‍ കമ്ബോസ്റ്റ് സംവിധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍.

Related News