Loading ...

Home Kerala

വേനല്‍ കനത്തു; ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം: അണക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. സ്ഥലത്ത് പത്ത് ഫയര്‍ യൂണിറ്റുകളെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതെസമയം തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. വേനല്‍ കാലമായാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് രണ്ട് തവണയാണ് പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമുണ്ടായ തീപിടിത്തത്തില്‍ ജനജീവിതം ദുസ്സഹമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തീപിടിച്ചത്, കഠിന പരിശ്രമത്തിലൂടെയാണ് അണച്ചത്. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടിത്തം നിയന്ത്രിച്ചത്. ഫെബ്രുവരിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. കാറ്റിന്റെ ഗതി അനുസരിച്ച്‌ ഇരുമ്ബനം, തൃപ്പൂണിത്തുറ വൈറ്റില മേഖലകള്‍ പുകയില്‍ മൂടിയിരുന്നു.

Related News