Loading ...

Home International

3 ദിവസം കൂടുമ്പോൾ ഒരാള്‍ക്ക് പുറത്തിറങ്ങാം; കൊറോണയില്‍ വിലക്ക് കടുപ്പിച്ച്‌ ചൈന

ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ 58 മില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മേല്‍ കുരുക്ക് തുടരുന്നു. കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഹുബെയ്. പുതിയ വിലക്ക് നിബന്ധനകള്‍ പ്രകാരം ഒരു കുടുംബത്തിലെ ഒരു അംഗത്തിന് മൂന്ന് ദിവസം കൂടു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാമെന്നാണ് നിര്‍ദ്ദേശം. പ്രവിശ്യയിലെ 2 ലക്ഷം വരുന്ന ഗ്രാമീണ സമൂഹം താമസിക്കുന്ന മേഖലയും അടച്ചുപൂട്ടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്കും, വാഹനങ്ങള്‍ക്കും കാവലുള്ള പ്രവേശന കവാടം വഴിയാണ് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കുക. സമാനമായ വിലക്കുകള്‍ നഗര പ്രദേശങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. എല്ലാ ഗ്രാമീണരും വീട്ടില്‍ തന്നെ തുടരണമെന്നാണ് നിലവിലെ ഉത്തരവ് വ്യക്തമാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തിറങ്ങുന്ന വ്യക്തി മാസ്‌ക് ധരിച്ചിരിക്കണം, മറ്റുള്ളവരില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിക്കണം. എന്റര്‍ടെയിന്‍മെന്റ് വേദികള്‍ അടച്ചുപൂട്ടാനും, ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. വിവാഹങ്ങള്‍ മാറ്റിവെയ്ക്കുന്നതിന് പുറമെ സംസ്‌കാര ചടങ്ങുകള്‍ ചെറിയ തോതില്‍ ഒതുക്കാനും നിര്‍ദ്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിന് പൂര്‍ണ്ണമായി വിലക്കുണ്ട്. പോലീസ് വാനുകളും, ആംബുലന്‍സും, മറ്റ് പ്രത്യേക ലൈസന്‍സുള്ള വാഹനങ്ങളും അല്ലാതെയുള്ള വാഹനങ്ങളും, പൊതു ഗതാഗത സംവിധാനങ്ങളും പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ഒട്ടും സാധിക്കാത്ത കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ സര്‍ക്കാര്‍ എത്തിച്ച്‌ നല്‍കും. മെഡിക്കല്‍ സേവനങ്ങള്‍, ഹോട്ടല്‍, ഭക്ഷ്യശാലകള്‍ എന്നിവ ഒഴികെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസ്സുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുകയും ചെയ്യും.

Related News