Loading ...

Home sports

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മടങ്ങിവരവ്: ചെല്‍സിക്കെതിരെ ജയം 2-0ന്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ ഗതകാല സ്മരണയുണര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിക്കെതിരെ നേടിയത് എതിരില്ലാത്ത രണ്ടു ഗോള്‍ ജയം. ജയത്തോടെ നിലവില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലിലേക്ക് മുന്നേറാനുള്ള സാധ്യത കൂടി. ആദ്യപകുതിയില്‍ ഗോളടിപ്പിക്കാതെ ഇരുടീമുകളും കളംനിറഞ്ഞതോടെ കളി ആവേശ ത്തിലായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ആന്റണീ മാര്‍ഷ്യലാണ് യുണൈറ്റ ഡിനായി ആദ്യ ഗോള്‍ നേടിയത്. വലതുവിംഗില്‍ നിന്നും ആറോണ്‍ വാന്‍ ബിസ്സാക്കയുടെ പാസ്സ് സ്വീകരിച്ച്‌ ചെല്‍സിയുടെ വില്‍ഫ്രീഡോയെ മറികടന്നായിരുന്നു ആദ്യ ഗോള്‍.രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ ഹാരീ മാഗ്വയര്‍ ചെല്‍സിയെ ഞെട്ടിച്ച്‌ മാഞ്ചസ്റ്ററിനായി രണ്ടാം ഗോളും നേടി. കാബെല്ലാരോയെ മറികടന്നാണ് മുന്‍ ലെസ്റ്റര്‍ പ്രതിരോധതാരം മാഗ്വയര്‍ ചെല്‍സി വല ചലിപ്പിച്ചത്. പലതവണ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാനാകാത്തതു തന്നെയാണ് ചെല്‍കിക്ക് വിനയായത്. രണ്ടു ഗോള്‍ വീണ ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ച ചെല്‍സിക്കായി ഒലിഗര്‍ ഗിറോഡ് നടത്തിയ ശ്രമം ഗോളായെങ്കിലും വാര്‍ സംവിധാനത്തിലൂടെ റഫറി വിധിച്ചത് ചെല്‍സിക്ക് നിരാശയായി. പത്തുമിനിറ്റോളം റഫറി 'വാര്‍' തീരുമാനം വരാന്‍ കാക്കേണ്ടി വന്നത് ചെല്‍സി ആരാധകരെ രോഷാകുലരാക്കി. എന്നാല്‍ കാല്‍പാദത്തിന്റെ ഒരു ഭാഗമെ ങ്കിലും പരിധിക്ക് പുറത്തുപോയാല്‍ അത് പോയതാണ്, അതാണ് വാര്‍ സംവിധാനം. ആര്‍ക്കെ ങ്കിലും ഇഷ്ടപ്പെടുന്നത് നോക്കിയല്ലെന്നും പരാമര്‍ശവുമായി ഫുട്‌ബോള്‍ വിദഗ്ധന്മാരും ഇതിനിടെ രംഗത്തെത്തി.

Related News